ഹൈദരാബാദ്: വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി സോഫ്റ്റ്വേർ എൻജിനിയർ അറസ്റ്റില്‍.
വെള്ളിയാഴ്ച ദുബായില്‍നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിലാണു സംഭവം. വിമാനം ഹൈദരാബാദിലെത്തിയപ്പോള്‍ യാത്രക്കാരന് തന്റെ പാസ്പോര്‍ട്ട് വിമാനത്തില്‍ നഷ്ടപ്പെട്ടതായി ക്രൂവിനെ അറിയിച്ചു.
ജീവനക്കാര്‍ പാസ്പോര്‍ട്ട് തെരയാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ എയർഹോസ്റ്റസിനെ മോശമായി സ്പർശിക്കുകയായിരുന്നുവെന്നാണ് പരാതി.
കാബിന് ക്രൂ നല്കിയ പരാതിയില്‍ കേസെടുത്ത ആര്‍ജിഐ എയര്‍പോര്‍ട്ട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 30 വയസുള്ള യാത്രക്കാരന് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.